Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inter Milan

Sports

സീ​രി എ ​ലീ​ഗ്: ഇ​ന്‍റ​ർ മി​ലാ​ന് ആ​വേ​ശ ജ​യം

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​ന്‍റ​ർ മി​ലാ​ന് ആ​വേ​ശ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മൂ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് കോ​മോ​യെ തോ​ൽ​പ്പി​ച്ചു.

ഇ​ന്‍റ​ർ മി​ലാ​ന് വേ​ണ്ടി മാ​ർ​ക്ക​സ് തു​റാ​മും ഡെ​ൻ​സ​ൽ ഡം​ഫ്രൈ​സും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. കോ​മോ​യ്ക്ക് വേ​ണ്ടി അ​ല​ക്സ് വെ​യ്‌​ലും നി​ക്കോ പാ​സും ലു​കാ​സ് ഡി ​കു​ൻ​ഹ​യും ആ​ണ് ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഇ​ന്‍റ​ർ മി​ലാ​ന് 75 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാ​മ​താ​ണ് ഇ​ന്‍റ​ർ മി​ലാ​ൻ.

Sports

ഇ​​റ്റ​​ലി​​യി​​ല്‍ ഇ​​ന്‍റ​​ര്‍ മിലാൻ

മി​​ലാ​​ന്‍: ഇ​​റ്റാ​​ലി​​യ​​ന്‍ സീ​​രി എ ​​ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍റെ ആ​​ധി​​പ​​ത്യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ 5-2ന് ​​എ​​എ​​സ് റോ​​മ​​യെ കീ​​ഴ​​ട​​ക്കി.

ഇ​​ന്‍റ​​റി​​നാ​​യി ലൗ​​താ​​രൊ മാ​​ര്‍​ട്ടി​​നെ​​സ് (1, 52) ഇ​​ര​​ട്ട​​ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. ഹ​​കാ​​ന്‍ ചാ​​ല്‍​ഹാ​​നോ​​ഗ്ലു (45+2), മാ​​ര്‍​ക്ക​​സ് തു​​റാം (55), നി​​ക്കോ​​ളോ ബ​​രെ​​ല്ല (63) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്‍റ​​റിന്‍റെ മ​​റ്റു​​ഗോ​​ള്‍ നേ​​ട്ട​​ക്കാ​​ര്‍.

72 പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. 63 പോ​​യി​​ന്‍റു​​മാ​​യി എ​​സി മി​​ലാ​​നാ​​ണ് ര​​ണ്ടാമത്.

Sports

സീ​രി എ ​ലീ​ഗ്: എ​എ​സ് റോ​മ​യെ ത​ക​ർ​ത്ത് ഇ​ന്‍റ​ർ‌ മി​ലാ​ൻ

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ‌ സീ​രി എ ​ഫു​ട്ബോ​ളി​ൽ എ​എ​സ് റോ​മ​യെ ത​ക​ർ​ത്ത് ഇ​ന്‍റ​ർ‌ മി​ലാ​ൻ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്‍റ​ർ മി​ലാ​ൻ‌ വി​ജ​യി​ച്ച​ത്.

ഇ​ന്‍റ​ർ മി​ലാ​ന് വേ​ണ്ടി ലൗ​താ​രോ മാ​ർ​ട്ടി​നെ​സ് ര​ണ്ട് ഗോ​ളു​ക​ളും ഹ​കാ​ൻ‌ കാ​ൽ​ഹാ​നോ​ഗ്ലു​യും മാ​ർ​ക​സ് തു​റാ​മും നി​ക്കോ​ളോ ബ​രെ​ല്ല​യും ഓ​രോ ഗോ​ൾ വീ​തം നേ​ടി. റോ​മ​യ്ക്ക് വേ​ണ്ടി ഗി​യാ​ൻ​ലു​ക മാ​ൻ​സി​നി​യും ലോ​റെ​ൻ​സോ പെ​ല്ലെ​ഗ്രി​നി​യും ഓ​രോ ഗോ​ൾ വീ​തം സ്കോ​ർ ചെ​യ്തു.

മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​തോ​ടെ ഇ​ന്‍റ​ർ‌ മി​ലാ​ന് 72 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്‍റ​ർ മി​ലാ​ൻ.

Sports

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ; ബോ​​ഡോ ഗ്ലിം​​ന്‍റ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍

മി​​ലാ​​ന്‍: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ അ​​ട്ടി​​മ​​റി​​ക​​ളി​​ല്‍ ഒ​​ന്നി​​ലൂ​​ടെ നോ​​ര്‍​വീ​​ജി​​യ​​ന്‍ ക്ല​​ബ്ബാ​​യ ബോ​​ഡോ ഗ്ലിം​​ന്‍റ് 2025-26 സീ​​സ​​ണ്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍.

നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളും ഇ​​റ്റാ​​ലി​​യ​​ന്‍ ക​​രു​​ത്ത​​രു​​മാ​​യ ഇ​​ന്‍റ​​ര്‍ മി​​ലാ​​നെ ര​​ണ്ടാം പാ​​ദ പ്ലേ ​​ഓ​​ഫി​​ലും (2-1) കീ​​ഴ​​ട​​ക്കി​​യാ​​ണ് ബോ​​ഡോ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​ത്. ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ ന​​ട​​ന്ന ആ​​ദ്യപാ​​ദ​​ത്തി​​ല്‍ ബോ​​ഡോ ഗ്ലിം​​ന്‍റ് 3-1ന്‍റെ ​​ജ​​യം നേ​​ടി​​യി​​രു​​ന്നു. ഇ​​തോ​​ടെ പ്ലേ ​​ഓ​​ഫി​​ന്‍റെ ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 5-2ന്‍റെ ​​ആ​​ധി​​കാ​​രി​​ക ജ​​യ​​ത്തോ​​ടെ നോ​​ര്‍​വീ​​ജി​​യ​​ന്‍ ക്ല​​ബ് പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ ബു​​ക്ക് ചെ​​യ്തു.

ച​​രി​​ത്ര പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍

ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ബോ​​ഡോ ഗ്ലിം​​ന്‍റ് ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​യ സാ​​ന്‍ സി​​റോ​​യി​​ല്‍ ന​​ട​​ന്ന ര​​ണ്ടാം പാ​​ദ പ്ലേ ​​ഓ​​ഫി​​ന്‍റെ ആ​​ദ്യപ​​കു​​തി​​യി​​ല്‍ ഗോ​​ള്‍ പി​​റ​​ന്നി​​ല്ല.

ഇ​​ന്‍റ​​ര്‍ ആ​​രാ​​ധ​​ക​​രു​​ടെ ശ​​ബ്ദം നി​​ല​​പ്പി​​ച്ച് ജെ​​ന്‍​സ് പീ​​റ്റ​​ര്‍ ഹൗ​​ജും (58), ഹാ​​ക്കോ​​ണ്‍ എ​​വ്‌​​ജെ​​നും (72) ബോ​​ഡോ ഗ്ലിം​​ന്‍റി​​ന് 2-0ന്‍റെ ​​ലീ​​ഡ് സ​​മ്മാ​​നി​​ച്ചു. എ​​ന്നാ​​ല്‍, 76-ാം മി​​നി​​റ്റി​​ല്‍ അ​​ല​​സാ​​ന്‍​ഡ്രോ ബാ​​സ്റ്റോ​​ണി​​യി​​ലൂ​​ടെ ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി ആ​​ശ്വാ​​സം ക​​ണ്ടെ​​ത്തി.

Sports

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ്; റെ​​ഡ്‌​​സി​​ന് സ​​ല​​യി​​ല്ലാ ജ​​യം

മി​​ലാ​​ന്‍: മു​​ഹ​​മ്മ​​ദ് സ​​ല​​യെ ഒ​​ഴി​​വാ​​ക്കി മി​​ലാ​​നി​​ല്‍ എ​​ത്തി​​യ അ​​ര്‍​നെ സ്ലോ​​ട്ടി​​ന്‍റെ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​ക്കു യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ എ​​വേ ജ​​യം.

നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ഇ​​ന്‍റ​​ര്‍ മി​​ലാ​​നെ 88-ാം മി​​നി​​റ്റി​​ലെ പെ​​നാ​​ല്‍​റ്റി​​ഗോ​​ളി​​ലൂ​​ടെ ലി​​വ​​ര്‍​പൂ​​ള്‍ 1-0നു ​​കീ​​ഴ​​ട​​ക്കി. ലി​​വ​​ര്‍​പൂ​​ളി​​നാ​​യി സ്ഥി​​രം പെ​​നാ​​ല്‍​റ്റി എ​​ടു​​ക്കു​​ന്ന സ​​ല​​യു​​ടെ അ​​ഭാ​​വ​​ത്തി​​ല്‍ ഡൊ​​മി​​നി​​ക് സോ​​ബോ​​സ്ലാ​​യ് ആ​​യി​​രു​​ന്നു കി​​ക്കെ​​ടു​​ത്ത​​തും ഗോ​​ള്‍ നേ​​ടി​​യ​​തും.

സല പ​​ര​​സ്യ​​മാ​​യി വി​​മ​​ര്‍​ശി​​ച്ച​​തോ​​ടെ​​യാ​​ണ് അദ്ദേഹത്തെ ഒ​​ഴി​​വാ​​ക്കി സ്ലോ​​ട്ട് ലി​​വ​​ര്‍​പൂ​​ളി​​ലെ ഇ​​റ​​ക്കി​​യ​​ത്. 2025-26 ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ നാ​​ലാം ജ​​യ​​മാ​​ണ്. 12 പോ​​യി​​ന്‍റു​​മാ​​യി എ​​ട്ടാം സ്ഥാ​​ന​​ത്താ​​ണ് ലി​​വ​​ര്‍​പൂ​​ള്‍. ഇ​​ത്ര​​യും പോ​​യി​​ന്‍റു​​ള്ള ഇ​​ന്‍റ​​ര്‍ അ​​ഞ്ചാം സ്ഥാ​​ന​​ത്തു​​ണ്ട്.

കൗ​​ണ്ടെ ഹെഡ​​റി​​ല്‍ ബാ​​ഴ്‌​​സ

ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ ര​​ണ്ട് ഹെ​​ഡ​​ര്‍ ഗോ​​ള്‍​നേ​​ടി​​യ ജൂ​​ള്‍​സ് കൗ​​ണ്ടെ​​യു​​ടെ മി​​ക​​വി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ 2-1ന് ​​ഐ​​ന്‍​ട്രാ​​ക്റ്റ് ഫ്രാ​​ങ്ക്ഫ​​ര്‍​ട്ടി​​നെ തോ​​ല്‍​പ്പി​​ച്ചു. 21-ാം മി​​നി​​റ്റി​​ലെ ഗോ​​ളി​​ല്‍ ജ​​ര്‍​മ​​ന്‍ ക്ല​​ബ് 1-0ന്‍റെ ​​ലീ​​ഡു​​മാ​​യാ​​ണ് ആ​​ദ്യ​​പ​​കു​​തി അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. എ​​ന്നാ​​ല്‍, 50, 53 മി​​നി​​റ്റു​​ക​​ളി​​ല്‍ കൗ​​ണ്ടെ വ​​ല​​കു​​ലു​​ക്കി​​യ​​തോ​​ടെ ബാ​​ഴ്‌​​സ​​യ്ക്കു തി​​രി​​ച്ചു​​വ​​ര​​വ് ജ​​യം.

കാ​​ളി​​ന്‍റെ ബ​​യേ​​ണ്‍, ചെ​​ല്‍​സി വീ​​ണു

കൗ​​മാ​​ര​​ക്കാ​​ര​​ന്‍ ലെ​​നാ​​ര്‍​ട്ട് കാ​​ള്‍ ഗോ​​ള്‍ നേ​​ടി റി​​ക്കാ​​ര്‍​ഡ് ബു​​ക്കി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച മ​​ത്സ​​ര​​ത്തി​​ല്‍ ജ​​ര്‍​മ​​ന്‍ ക്ല​​ബ് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് 3-1ന് ​​പോ​​ര്‍​ച്ചു​​ഗ​​ലി​​ല്‍​നി​​ന്നു​​ള്ള സ്‌​​പോ​​ര്‍​ട്ടിം​​ഗ് സി​​പി​​യെ തോ​​ല്‍​പ്പി​​ച്ചു. 69-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു കാ​​ളി​​ന്‍റെ ഗോ​​ള്‍.

ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യു​​ള്ള മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഗോ​​ള്‍ നേ​​ടു​​ന്ന പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് 17 വ​​ര്‍​ഷ​​വും 291 ദി​​ന​​വു​​മു​​ള്ള കാ​​ള്‍ നേ​​ടി​​.

ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി​​ക്ക് എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ തോ​​ല്‍​വി. ഇ​​റ്റാ​​ലി​​യ​​ന്‍ ക്ല​​ബ്ബാ​​യ അ​​റ്റ്‌​​ലാ​​ന്ത 2-1ന് ​​ചെ​​ല്‍​സി​​യെ വീ​​ഴ്ത്തി. അ​​തേ​​സ​​മ​​യം, ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​ര്‍ 3-0ന് ​​സ്ലാ​​വി​​യ പ്രാ​​ഗി​​നെ​​യും അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് 3-2ന് ​​പി​​എ​​സ് വി ​​ഐ​​ന്തോ​​വ​​നെ​​യും തോ​​ല്‍​പ്പി​​ച്ചു.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ലി​വ​ർ​പൂ​ളി​ന് ആ​വേ​ശ ജ​യം

മി​ലാ​ൻ‌: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ആ​വേ​ശ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ ടീ​മാ​യ ഇ​ന്‍റ​ർ മി​ലാ​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

ഡൊ​മി​നി​ക്ക് ഷോ​ബോ​സ്ലാ​യ് ആ​ണ് ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ല​ഭി​ച്ച പെ​നാ​ൽ​റ്റി താ​രം ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന് പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ 12 പോ​യി​ന്‍റാ​യി. ആ​ദ്യ റൗ​ണ്ടി​ലെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ നി​ല​വി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ലി​വ​ർ​പൂ​ൾ.

Sports

ഇ​​​​ന്‍റ​​​​ർ മി​​​​ലാ​​​​ൻ പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ; റി​​​​വ​​​​ർ​​​​പ്ലേ​​​​റ്റ് പു​​​​റ​​​​ത്ത്

ഫി​​​​ല​​​​ഡ​​​​ൽ​​​​ഫി​​​​യ (യു​​​​എ​​​​സ്എ): അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള റി​​​​വ​​​​ർ​​​​പ്ലേ​​​​റ്റി​​​​നെ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യ ര​​​​ണ്ടു ഗോ​​​​ളു​​​​ക​​​​ൾ​​​​ക്ക് ത​​​​ക​​​​ർ​​​​ത്ത് ഇ​​​​ന്‍റ​​​​ർ മി​​​​ലാ​​​​ൻ ഗ്രൂ​​​​പ്പ് ഇ ​​​​ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​രാ​​​​യി ഫി​​​​ഫ ക്ല​​​​ബ് ലോ​​​​ക​​​​ക​​​​പ്പ് 2025 പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ക​​​​ട​​​​ന്നു. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​വ​​​​സാ​​​​ന 18 മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ ര​​​​ണ്ട് ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി​​​​യാ​​​​ണ് ഇ​​​​ന്‍റ​​​​ർ മി​​​​ലാ​​​​ൻ റി​​​​വ​​​​ർ പ്ലേ​​​​റ്റി​​​​നെ 2-0ന് ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഫ്രാ​​​​ൻ​​​​സെ​​​​സ്കോ പി​​​​യോ എ​​​​സ്പൊ​​​​സി​​​​റ്റോ (72ാം മി​​​​നി​​​​റ്റ്), അ​​​​ലെ​​​​സാ​​​​ന്ദ്രോ ബ​​​​സ്തോ​​​​നി (90+3) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഇ​​​​ന്‍റ​​​​റി​​​​നാ​​​​യി ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്. തോ​​​​ൽ​​​​വി​​​​യോടെ റി​​​​വ​​​​ർ​​​​പ്ലേ​​​​റ്റ് പു​​​​റ​​​​ത്താ​​​​യി.


ലൂ​​​​ക്കാ​​​​സ് മാ​​​​ർ​​​​ട്ടി​​​​നെ​​​​സ് ക്വാ​​​​ർ​​​​ട്ട പു​​​​റ​​​​ത്താ​​​​യ​​​​തോ​​​​ടെ റി​​​​വ​​​​ർ പ​​​​ത്ത് പേ​​​​രാ​​​​യി ചു​​​​രു​​​​ങ്ങി​​​​യ​​​​ത് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. അ​​​​വ​​​​സാ​​​​ന മി​​​​നി​​​​റ്റു​​​​ക​​​​ൾ വ​​​​രെ ഗോ​​​​ൾ വ​​​​ഴ​​​​ങ്ങാ​​​​തെ പി​​​​ടി​​​​ച്ചു​​​​നിന്ന റി​​​​വ​​​​ർ​​​​പ്ലേ​​​​റ്റ് വ​​​​ല ഇ​​​​തോ​​​​ടെ ഇ​​​​ന്‍റ​​​​ർ​​​​മി​​​​യാ​​​​മി കു​​​​ലു​​​​ക്കി.


മ​​​​റ്റൊ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ റോ​​​​സ് ബൗ​​​​ളി​​​​ൽ ഉ​​​​റാ​​​​വ റെ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ട്സി​​​​നെ 4-0ന് ​​​​ത​​​​ക​​​​ർ​​​​ത്ത് മോ​​​​ണ്ടെ​​​​റി ഗ്രൂ​​​​പ്പ് ഇ​​​​യി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യി നോ​​​​ക്കൗ​​​​ട്ടി​​​​ൽ ക​​​​ട​​​​ന്നു. ആ​​​​ദ്യ പ​​​​കു​​​​തി​​​​യി​​​​ലെ എ​​​​ട്ട് മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ മൂ​​​​ന്ന് ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി​​​​യ മോ​​​​ണ്ടെ​​​​റി ആ​​​​കെ നാ​​​​ലു ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി​​​​യാ​​​​ണ് ത​​​​ക​​​​ർ​​​​പ്പ​​​​ൻ ജ​​​​യം കു​​​​റി​​​​ച്ച​​​​ത്.


ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള ഉ​​​​ൽ​​​​സാ​​​​ൻ എ​​​​ച്ച്ഡി​​​​യെ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യ ഒ​​​​രു ഗോ​​​​ളി​​​​നു തോ​​​​ൽ​​​​പ്പി​​​​ച്ച് ബൊ​​​​റൂ​​​​സി​​​​യ ഡോ​​​​ർ​​​​ട്മു​​​​ണ്ട് ഫി​​​​ഫ ക്ല​​​​ബ് ലോ​​​​ക​​​​ക​​​​പ്പി​​​​ന്‍റെ പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ക​​​​ട​​​​ന്നു. 36-ാം മി​​​​നി​​​​റ്റി​​​​ൽ ജോ​​​​ബ് ബെ​​​​ലി​​​​ങ്ങാ​​​​മി​​​​ന്‍റെ അ​​​​സി​​​​സ്റ്റി​​​​ൽ ഡാ​​​​നി​​​​യേ​​​​ൽ സ്വെ​​​​ൻ​​​​സ​​​​നാ​​​​ണ് ഡോ​​​​ർ​​​​ട്മു​​​​ണ്ടി​​​​ന്‍റെ നി​​​​ർ​​​​ണാ​​​​യ​​​​ക ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ ഗ്രൂ​​​​പ്പ് എ​​​​ഫി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യാ​​​​ണ് ഡോ​​​​ർ​​​​ട്മു​​​​ണ്ടി​​​​ന്‍റെ പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ പ്ര​​​​വേ​​​​ശ​​​​നം. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള മാ​​​​മെ​​​​ലോ​​​​ഡി സ​​​​ണ്‍​ഡൗ​​​​ണ്‍​സു​​​​മാ​​​​യി ഗോ​​​​ൾ​​​​ര​​​​ഹി​​​​ത സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ പി​​​​രി​​​​ഞ്ഞ ബ്ര​​​​സീ​​​​ലി​​​​യ​​​​ൻ ക്ല​​​​ബ് ഫ്ലൂ​​​​മി​​​​ന​​​​ൻ​​​​സ്, ഈ ​​​​ഗ്രൂ​​​​പ്പി​​​​ൽ​​​​നി​​​​ന്ന് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യും പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ക​​​​ട​​​​ന്നു.


ഉ​​​​റാ​​​​വ റെ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ട്സി​​​​നെ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യ നാ​​​​ലു ഗോ​​​​ളു​​​​ക​​​​ൾ​​​​ക്ക് ത​​​​ക​​​​ർ​​​​ത്ത് മെ​​​​ക്സി​​​​ക്ക​​​​ൻ ക്ലബ്ബായ മോ​​​​ണ്ടെ​​​​റി ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യും പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ലേ​​​​ക്ക് മു​​​​ന്നേ​​​​റി.

Latest News

Corehub Up